
ബ്ലാസ്റ്റേഴ്സ് ആരാധകരുടെ മനസിൽ ലഡ്ഡു പൊട്ടട്ടേ!!. ബെംഗളൂരു എഫ്സി മുൻ താരം മികുവിനെ റാഞ്ചാൻ മഞ്ഞപ്പട ശ്രമിക്കുന്നു. ബെംഗളൂരുവിന്റെ സൂപ്പർ താരം മികു ക്ലബ്ബ് വിട്ടതിന്റെ പിന്നാലെയാണ് ബ്ലാസ്റ്റേഴ്സ് ശ്രമം തുടങ്ങിയത്. കഴിഞ്ഞ രണ്ട് സീസണുകളിൽ ബിഎഫ്സിക്ക് വേണ്ടി വെടിക്കട്ട് പ്രകടനമാണ് ഈ വെനിസ്വേല താരം പുറത്തെടുത്തത്.
പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് മികു തായ്ലാന്റിലേക്ക് പറക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ താരത്തെ ഐ എസ്സ് എൽ പരിചയസമ്പത്ത് കണക്കിലെടുത്ത് ടീമിലെത്തിക്കാനാണ് ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നത്. ബെംഗളൂരു എഫ് സിക്ക് വേണ്ടി രണ്ടു സീസണുകളിലായി ഐ എസ് എലിൽ 20 ഗോളുകൾ മികു നേടിയിട്ടുണ്ട്. മറ്റ് ഐ എസ്സ് എൽ ടീമുകളും താരത്തിനായി ശ്രമം നടത്തുന്നുണ്ട്.
-Advertisement-