
ഇന്ത്യൻ സൂപ്പർ ലീഗിൽ ഗോവ കീഴടക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും. ചെന്നൈയിനെതിരെ നേടിയ തകർപ്പൻ വിജയം തുടരാനാണ് കേരള ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുക. എതിരില്ലാത്ത മൂന്ന് ഗോളിനാണ് ചെന്നൈയിനെ ബ്ലാസ്റ്റേഴ്‌സ് തകർത്തു വിട്ടത്. പ്രൊഫസറുടെ കീഴിൽ വമ്പൻ ഫോമിലാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്‌സ്.
കേരളത്തിൽ വന്ന് ഇരുവരും ഏറ്റുമുട്ടിയപ്പോൾ ഗോവ 3-1ന്റെ വിജയം സ്വന്തമാക്കിയിരുന്നു. ഇതിനെതിരെ ഒരു പ്രതികാരം ചെയ്യാൻ കിട്ടിയ സുവർണാവസരമാണ് ബ്ലാസ്റ്റേഴ്‌സിന് ലഭിച്ചത്. പ്ലേ ഓഫ് യോഗ്യത ഉറപ്പിക്കാനാണ് ഗോവയുടെ ലക്ഷ്യം. എന്നാൽ വെടിക്കെട്ട് ജയത്തോടെ കാമ്പെയിൻ അവസാനിപ്പിക്കാനാണ് ബ്ലാസ്റ്റേഴ്‌സിന്റെ നീക്കം. ഇന്ന് രാത്രി 7.30നാണ് മത്സരം.
-Advertisement-