
സൂപ്പർ കപ്പിലും കഷ്ടകാലം അവസാനിക്കാതെ കേരള ബ്ലാസ്റ്റേഴ്‌സ്. സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ ആരോസ് പോരാട്ടത്തിന്റെ ആദ്യ പകുതി അവസാനിക്കുമ്പോൾ ഏകപക്ഷീയമായ ഒരു ഗോളിന്റെ ലീഡ് നേടി ഇന്ത്യൻ യുവനിര. 39 ആം മിനുട്ടിൽ ആരോസ് ക്യാപ്റ്റൻ അമർജിതിന്റെ വെടിക്കെട്ട് ഷോട്ടിൽ ഇന്ത്യൻ ആരോസ് ലീഡ് നേടി.
ആദ്യ പകുതിയിൽ ദയനീയമായിരുന്നു മഞ്ഞപ്പട. ബ്ലാസ്റ്റേഴ്‌സിന്റെ വിഖ്യാതമായ മധ്യനിരയെ കീഴ്പ്പെടുത്താൻ ഇന്ത്യൻ ആരോസിനു കഴിഞ്ഞു. സൂപ്പർ കപ്പിൽ അടുത്ത ഘട്ടത്തിലേക്ക് പോവണമാണെങ്കിൽ ബ്ലാസ്റ്റേഴ്‌സിന് ജയം അനിവാര്യമാണ്.
-Advertisement-