അനസ് ഇറങ്ങുമോ ? കാത്തിരിക്കുന്നത് ബ്ലാസ്റ്റേഴ്‌സ് ആരാധകർ

മഞ്ഞപ്പട ഇന്ന് കാത്തിരിക്കുന്നത് ഒരു കാര്യമറിയാൻ മാത്രമാണ്. ബ്ലാസ്റ്റേഴ്‌സിന്റെ സ്വന്തം അനസ് എടത്തൊടിക കളത്തിൽ ഇറങ്ങുമോ ഇല്ലയോ എന്നതാണ്. ആദ്യ മത്സരങ്ങളിൽ സസ്പെൻഷനാണ് അന്തസ്സിനു തടസമായതെങ്കിൽ പിന്നീട് ഇങ്ങോട്ട് ബ്ലാസ്റ്റേഴ്‌സ് കോച്ച് ഡേവിഡ് ജയിംസിന്റെ അമിത ആത്മവിശ്വാസമാണ്. സെന്റർ ബാക്കുകളായ ജിങ്കനിലും, ലാകിച്ച് പെസിച്ചിലും കോച്ചിനുണ്ടായ അമിത വിശ്വാസമാണ് അൻസിനു തിരിച്ചടിയായത്.

എന്നാൽ അവസാനമിനുട്ടുകളിൽ ഗോൾ വഴങ്ങുന്ന ബ്ലാസ്റ്റേഴ്‌സ് കോച്ചിന്റെ തീരുമാനം തെറ്റാണെന്നു തെളിയിച്ചു കഴിഞ്ഞു. കഴിഞ്ഞ വർഷം ഐ.എസ്.എല്ലിലും നാഷണൽ ടീമിലും അടക്കം 17 ക്ലീൻ ഷീറ്റുകൾ സ്വന്തമാക്കിയ അനസ് എടത്തൊടികയെ തഴഞ്ഞതിന്റെ തിക്ത ഫലമാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇപ്പോൾ നേരിടുന്ന പ്രതിസന്ധി എന്ന് പറഞ്ഞാൽ അത് അതിശയോക്തിയാവില്ല.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here