നന്ദി ചെന്നൈ നന്ദി, നോർത്ത് ഈസ്റ്റുകാർ ഉറക്കെ പറയുന്നു

ഇന്ത്യൻ സൂപ്പർ ലീഗിൽ ചെന്നൈയിൻ – ജെംഷെഡ്പൂർ മത്സരം സമനിലയിൽ. ചെന്നൈയിൻ എഫ്‌സിക്ക് നന്ദി പറയേണ്ടത് നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ്‌. ജെംഷെഡ്പൂരിനെ സമനിലയിൽ തളയ്ക്കുക വഴി അവരുടെ പ്ലേ ഓഫ് പ്രവേശനം ഇല്ലാതെയാക്കി ചെന്നൈയിൻ എഫ്‌സി. ഇതേ തുടർന്ന് ഒരു മത്സരം ബാക്കി നിൽക്കെ പ്ലേ ഓഫിൽ കയറി ഇരിക്കുകയാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. ഈ സമനില ജെംഷെഡ്പൂരിന്റെ പ്ലേ ഓഫ് സ്വപ്‌നങ്ങൾ തകർത്തു.

പിന്നാലെ 17 മത്സരങ്ങളില്‍ നിന്ന് 28 പോയിന്റ് നേടിയ നോര്‍ത്ത് ഈസ്റ്റ് പ്ലേ ഓഫ് ഉറപ്പിക്കുകയും ചെയ്തു. അപ്രതീക്ഷിതമായിരുന്നു ഈ നീക്കം. ഇന്നത്തെ മത്സരത്തിൽ ശരിക്കും ജയം അർഹിക്കുന്നത് ചെന്നൈയിൻ എഫ്‌സിയാണ്. പക്ഷെ അവർക്ക് ഗോളടിക്കാൻ ആയില്ല. അതെ സമയം ഈ മത്സരം അറിയപ്പെടുക ചരിത്രത്തിൽ ആദ്യമായി ഐ എസ് എല്ലിലെ ഒറിജിനൽ 8 ടീമുകളിൽ ഒന്നായ നോർത്ത് സ്റ്റിന്റെ പ്ലേ ഓഫ് പ്രവേശനത്തിന്റെ പേരിലായിരിക്കും.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here