
ഇന്ത്യൻ സൂപ്പർ ലീഗിൽ നോർത്ത് ഈസ്റ്റിനെ പിടിച്ച് കെട്ടി ഡൽഹി ഡൈനാമോസ്. ഇരു ടീമുകളും ഓരോ ഗോൾ വീതം അടിച്ചു പിരിഞ്ഞു. നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് വേണ്ടി ഓഗ്‌ബെചെയ്യും ഡൽഹിക്ക് വേണ്ടി മാർക്കോസ് ടെബറും ഗോളടിച്ചു.
മത്സരത്തിലെ രണ്ടു ഗോളുകളും വീണത് രണ്ടാം പകുതിയിലാണ്. എഫ്‌സി ഗോവയെ മറികടക്കാൻ കിട്ടിയ സുവർണാവസരമാണ് നോർത്ത് ഈസ്റ്റ് നഷ്ടപ്പെടുത്തിയത്. ഇന്നത്തെ ജയത്തോടു കൂടി ബ്ലാസ്റ്റേഴ്‌സിന് മുന്നിൽ എട്ടാം സ്ഥാനത്താണ് ഡൽഹി ഡൈനാമോസ്.
-Advertisement-