പൂനെ താരങ്ങളെ റിലീസ് ചെയ്യില്ല, നിലവിലെ താരങ്ങളുമായി സൂപ്പർ കപ്പിലിറങ്ങും

ആദ്യം വന്നത് ആ ഞെട്ടിപ്പിക്കുന്ന വാർത്ത. പിന്നാലെ വിശദീകരണവുമായി പൂനെ രംഗത്ത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ പൂനെ നിലവിലെ താരങ്ങളെ എല്ലാം ഒഴിവാക്കുമെന്നാണ് റിപ്പോർട്ടുകൾ വന്നത്. അതിനു പിന്നാലെ സൂപ്പർ കപ്പിൽ അക്കാദമി താരങ്ങളുമായി കളിക്കുമെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

എന്നാൽ പൂനെ താരങ്ങളെ റിലീസ് ചെയ്യില്ല എന്നും നിലവിലെ താരങ്ങളുമായി സൂപ്പർ കപ്പിലിറങ്ങും എന്നും പൂനെ സിറ്റി എഫ്‌സി ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ്. കനത്ത സാമ്പത്തിക പ്രതിസന്ധിയിലായതിനാൽ പൂനെ പുതിയ സ്‌പോൺസറെ തേടുകയാണ്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here