സൂപ്പർ കപ്പ് നടത്താൻ കുറുക്കുവഴിയുമായി എ ഐ എഫ് എഫ്

ഏറെ കൊട്ടിഘോഷിക്കപ്പെട്ട ഹീറോ സൂപ്പർ കപ്പ് ഫ്ലോപ്പായ കപ്പായി മാറുന്ന സ്ഥിതിയാണ് ഇപ്പോൾ സംജാതമായിരിക്കുന്നത്. ഐ ലീഗ് ക്ലബ്ബുകൾ സൂപ്പർ കപ്പിൽ കളിക്കില്ലെന്ന തീരുമാനത്തിൽ ഉറച്ച് നിൽക്കുകയാണ്. ഗോകുലത്തിനും മിനർവായ്ക്കും പിന്നാലെ റിയൽ കാശ്മീരും വിട്ടു നിന്ന് പ്രതിഷേധം പ്രകടിപ്പിക്കുകയാണ്. സൂപ്പർ കപ്പ് നോക്ക് ഔട്ടിൽ നാളിൽ മൂന്നു മത്സരവും മുടങ്ങി.

ഇന്ത്യൻ ആരോസ് – ബ്ലാസ്റ്റേഴ്‌സ് പോരാട്ടം മാത്രമാണ് നടന്നത്. സൂപ്പർ കപ്പ് പൊളിയാതിരിക്കാൻ രണ്ടാം ഡിവിഷൻ ക്ലബ്ബുകൾ ഇറക്കാൻ ആണ് പ്ലാൻ. എ ആര്‍ എ എഫ് സി, ഓസോണ്‍ എഫ് സി ബെംഗളുരു, ഛിംഗ വെംഗ്, സൗത്ത് യുണൈറ്റഡ് എന്നിങ്ങനെയുള്ള രണ്ടാം ഡിവിഷൻ ക്ലബ്ബുകളെ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ബന്ധപ്പെട്ടു കഴിഞ്ഞു.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here