
ഹീറോ സൂപ്പർ കപ്പിൽ റിയൽ കാശ്മീരിനെ സൂപ്പർ കപ്പിൽ പഞ്ഞിക്കിട്ട് കൊപ്പലശാന്റെ എടികെ. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് എ ടികെ റിയൽ കാശ്മീരിനെ പരാജയപ്പെടുത്തിയത്. ഭുവനേശ്വറിലെ കലിങ്കയിൽ നടന്ന മത്സരത്തിൽ ഐ ലീഗ് ടീമിനെ അക്ഷരാർത്ഥത്തിൽ തകർത്താണ് കൊപ്പൽ ആശാനും സംഘവും ക്വാർട്ടറിൽ കടന്നത്.
ബൽവന്ത് സിങ്, എവെർട്ടൻ സാന്റോസ്, മാനുവൽ ലാൻസറോട്ട എന്നിവരാണ് എടികെക്ക് വേണ്ടി ഗോളടിച്ചത്. റിയൽ കാശ്മീരിന്റെ ആശ്വാസ ഗോൾ പിറന്നത് മേസൺ റോബെർട്ട്സന്നിലൂടെയാണ്. ക്വാർട്ടർ ഫൈനലിൽ ഡൽഹി ഡൈനാമോസ് ആണ് എടികെയുടെ എതിരാളികൾ.
-Advertisement-