
സൂപ്പർ കപ്പിൽ ചാമ്പ്യന്മാരുടെ പോരാട്ടം. സൂപ്പർ കപ്പ് ചാമ്പ്യന്മാരായ ബെംഗളൂരു എഫ്‌സി ഐ ലീഗ് ചാമ്പ്യന്മാരായ ചെന്നൈ സിറ്റിയെ ആണ് നേരിടുക. ഇന്ന് രാത്രി 8.30നാണ് മത്സരം നടക്കുക. പ്രീക്വാർട്ടറിൽ ഇന്ത്യൻ സൂപ്പർ ലീഗ് ടീമായ പൂനെ സിറ്റിയെ തോൽപ്പിച്ചാണ് ചെന്നൈ സിറ്റി ക്വാർട്ടറിൽ എത്തിയത്.
മാൻസിയുടെ ഹാട്രിക്കിന്റെ പിൻബലത്തിലാണ് ഐ ലീഗ് ടീം കേറിക്കൊളുത്തിയത്. ഉദാന്ത,മികു, ഛേത്രി ത്രയമാണ് അതെ സമയം ബെംഗളൂരുവിന്റെ ശക്തി. ഈ സീസണിലും ഹീറോ സൂപ്പർ കപ്പ് നിലനിർത്താനാണ് ബെംഗളൂരുവിന്റെ ശ്രമം.
-Advertisement-