സൂപ്പർ കപ്പ് ഫൈനലിൽ സികെയുടെ ചെന്നൈയിനും ഗോവയും നേർക്ക് നേർ

ഹീറോ സൂപ്പർ കപ്പ് ഫൈനലിൽ ചെന്നൈയിൻ എഫ്‌സി എഫ്‌സി ഗോവയെ നേരിടും. ഐഎസ്എൽ കിരീടം ഉയർത്തിയിട്ടുള്ള ചെന്നൈ ജെജെ സികെ വിനീത് എന്നിവരുടെ വമ്പൻ ഫോമിൽ പ്രതീക്ഷയർപ്പിച്ചാണ് ഇന്ന് ഇറങ്ങുന്നത്. അതെ സമയം ചരിത്രത്തിലെ ആദ്യ കിരീടം തേടിയാണ് ഗോവ ഇറങ്ങുന്നത്. സെമിയിൽ കരുത്തരായ ചെന്നൈ സിറ്റിയെ തോൽപ്പിച്ചായിരുന്നു ഗോവയുടെ ഫൈനൽ പ്രവേശനം.

സെമിയിൽ എ ടി കെയെ തോൽപ്പിച്ചാണ് ചെന്നൈയിൻ ഫൈനലാ ഉറപ്പിച്ചത്. ഇന്ത്യൻ സൂപ്പർ ലീഗിൽ ഗോൾ കണ്ടെത്താൻ വിഷമിച്ച പഴയ ചെന്നൈയിൻ അല്ല ഇപ്പോൾ. സികെ വന്നതോടുകൂടി വമ്പൻ ഫോമിലാണ് ചെന്നൈ ടീം. എഡു ബേഡിയ സസ്പെൻഷൻ മാറി വരുന്നതും കൊറോയുടെ മിന്നും ഫോമും ചെന്നൈക്ക് ഭീഷണിയാണ്. ഏത് കിടാഞ്ചി ടീമിനെയും വീഴ്ത്താൻ ശക്തിയുള്ളവരാണ് ഗോവ.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here