
മുൻ ബ്ലാസ്റ്റേഴ്സ് താരം സികെ വിനീതിന്റെ മരണമാസ്സ് പ്രകടനത്തിൽ ചെന്നൈയിൻ എഫ്സി സൂപ്പർ കപ്പ് ക്വാർട്ടറിൽ കടന്നു. മുംബൈ സിറ്റി എഫ്സിയെ തകർത്താണ് സൂപ്പർ കപ്പ് ക്വാർട്ടറിൽ ചെന്നൈയിൻ കടന്നത്. അപാര ഫോമിലായിരുന്നു സികെ വിനീത് ആണ് ചെന്നൈയിന്റെ ജയത്തിനു ചുക്കാൻ പിടിച്ചത്.
എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ചെന്നൈയിൻ എഫ്സിയുടെ ജയം. ആദ്യ പകുതി അവസാനിക്കുന്നതിനു മുൻപേ മുംബൈയുടെ ഗോൾ വലയിലേക്ക് രണ്ടു തീ ഗോളങ്ങൾ പതിപ്പിക്കാൻ ചെന്നൈയിന് കഴിഞ്ഞു. 43ആം മിനുട്ടിൽ വെടിക്കെട്ട് ലോങ്ങ് റേഞ്ചറിലൂടെ ചെന്നൈ ലീഡ് നേടി.
എന്നാൽ ഏറെ വൈകാതെ ജെജെയുടെ ഗോളിൽ ചെന്നൈയിൻ എഫ്സി വിജയമുറപ്പിച്ചു. ജെജെയുടെ ഗോളിലും സികെയുടെ പാദസ്പര്ശമുണ്ട് . ഈ സീസണിൽ മോശം പ്രകടനം കാരണം ആരാധകർ കൂടി കൈവിട്ട സികെ വിനീതിന്റെ വമ്പൻ തിരിച്ചുവരവാണ് ഇന്നത്തേത്. സൂപ്പർ കപ്പ് ക്വാർട്ടറിൽ നോർത്ത് ഈസ്റ്റിനെയോ നെരോകയേ ആയിരിക്കും സികെയും സംഘവും നേരിടുക.