ഇറ്റലിയിൽ കിരീടമുയർത്തി റൊണാൾഡോയും യുവന്റസും

തുടർച്ചയായ എട്ടാം തവണയും ഇറ്റലിയിൽ കിരീടം ഉയർത്തി യുവന്റസ്. ഫിയറൊന്റീനയ്ക്ക് എതിരെ നേടിയ വിജയത്തോടെയാണ് ലീഗ് കിരീടം യുവന്റസിന് ഉറപ്പായത്. അഞ്ച് മത്സരങ്ങൾ ബാക്കി നിൽക്കെയാണ് യുവന്റസിന്റെ കിരീട നേട്ടം. ഓൾഡ് ലേഡിയുടെ 35 ആം ലീഗ് കിരീടമാണിത്. ചാമ്പ്യൻസ് ലീഗിൽ സെമി കാണാതെ പുറത്തായ റൊണാൾഡോയ്ക്കും യുവന്റസിനും ആശ്വാസമാകും ഈ കിരീട നേട്ടം.

33 മത്സരങ്ങളിൽ യുവന്റസിന് 87 പോയന്റാണ് ഉള്ളത്. രണ്ടാം സ്ഥാനത്തുള്ള നാപോളിക്ക് 32 മത്സരങ്ങളിൽ നിന്ന് 67പോയന്റും. ഇനി എല്ലാ മത്സരങ്ങളും ജയിച്ചാലും കിരീടപ്പോരാട്ടത്തിൽ നാപോളി എത്തില്ല. കഴിഞ്ഞ സീസണിൽ സാരിയുടെ നാപോളി മികച്ച പ്രകടനം കാഴ്ചവെച്ച് പോരാടിയിരുന്നു, കാർലോ ആഞ്ചലോട്ടിയുടെ നാപോളിക്ക് ഈ നേട്ടം പുനരവർത്തിക്കാൻ സാധിച്ചില്ല.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here