
സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോയുടെ ഇരട്ട ഗോളുകൾക്കും യുവന്റസിന് ജയം സമ്മാനിക്കാനായില്ല. സീരി എയിൽ യുവന്റസ് പാർമ പോരാട്ടം സമനിലയിൽ പിരിഞ്ഞു. ഇരു ടീമുകളും മൂന്നു ഗോളുകൾ വേദമടിച്ച് പോയന്റ് പങ്കിട്ട് പിരിഞ്ഞു.
3-1 ന് പിന്നിൽ പോയ ശേഷമാണ് പാർമ സമനില പൊരുതി നേടിയത്. യുവന്റസിന് വേണ്ടി ക്രിസ്റ്റിയാനോയും റുഗാനിയും ഗോളടിച്ചപ്പോൾ പാർമക്ക് വേണ്ടി ബറില്ലയും രണ്ടു ഗോളടിച്ച് ജെർവിഞ്ഞൊയും മരണമാസ്സായി. ഇതോടു കൂടി ഒൻപത് പോയന്റായി കുറഞ്ഞു യുവന്റസിന്റെ ലീഡ്.
-Advertisement-