
ലാ ലീഗയിൽ അത്ലറ്റിക്കോ മാഡ്രിഡിന് മികച്ച ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് റയൽ വയ്യെക്കാനോയെ പരാജയപ്പെടുത്തിയത്. അന്റോണിന് ഗ്രീസ്മാൻ ആണ് ഗോളടിച്ചത്. ഇന്നത്തെ ഗോളോട് കൂടി ബദ്ധവൈരികളായ റയൽ മാഡ്രിഡിനെ പോയന്റ് നിലയിൽ മറികടക്കാൻ അത്ലറ്റിക്കോ മാഡ്രിഡിനായി.
ഇന്നത്തെ ജയത്തോടു കൂടി അത്ലറ്റിക്കോ രണ്ടാം സ്ഥാനത്തേക്കുയർന്നു. മൂന്നു പരാജയങ്ങൾക്ക് ശേഷമാണ് ഇന്നത്തെ വിജയം അത്ലറ്റിക്കോ സ്വന്തമാക്കിയത്. ചാമ്പ്യൻസ് ലീഗിൽ യുവന്റസിനെയാണ് അത്ലറ്റിക്കോ നേരിടേണ്ടത്.
-Advertisement-