ലംപാർഡ് ചെൽസിയിലേക് തന്നെ, ചർച്ചകൾക്ക് ഔദ്യോഗിക അനുമതി നൽകി ഡർബി

ചെൽസിയിൽ ഒഴിവ് വന്ന പരിശീലക റോളിലേക് ചർച്ചകൾ നടത്താൻ അനുമതി നൽകി ഡർബി കൗണ്ടി. ഡർബിയുടെ മാനേജറായ ലംപാർഡുമായി ഏതെങ്കിലും തരത്തിലുള്ള ചർച്ചകൾ നടത്താൻ ചെൽസിക്ക് അവരുടെ അനുമതി ആവശ്യമാണ്‌. ഈ അനുമതി ലഭിച്ചതോടെ ഡർബി ലംപാർഡിനെ വിട്ട് നൽകാൻ ഒരുക്കമാണെന്ന് വ്യക്തമായി.

സാരിയുടെ പിൻഗാമിയായി ലംപാർഡ് എത്തുമെന്ന് ഉറപ്പായെങ്കിലും ഇത് ആദ്യമായാണ് ഔദ്യോഗികമായി ഒരു വാർത്ത പുറത്ത് വരുന്നത്. ഡർബിയുമായി കരാറുള്ള ലംപാർഡിനെ അവർ വിട്ട് നൽകണം എങ്കിൽ 4 മില്യൺ യൂറോയെങ്കിലും ചെൽസി നഷ്ട പരിഹാരമായി നൽകേണ്ടി വരും.

ഇത് നൽകാൻ ചെൽസി ഒരുക്കമാണ് എന്നാണ് വരുന്ന റിപ്പോർട്ടുകൾ. കൂടാതെ നിലവിൽ ട്രാൻസ്ഫർ ബാൻ നേരിടുന്ന ചെൽസിയിൽ സ്വന്തം ഫുട്‌ബോൾ.ശൈലി കെട്ടി പടുക്കാൻ ലംപാർഡിന് ചുരുങ്ങിയത് 2 സീസൺ എങ്കിലും നൽകാം എന്ന ഉറപ്പും ചെൽസി നൽകിയിട്ടുണ്ട് എന്നാണ് ഇംഗ്ലണ്ടിൽ നിന്നുള്ള റിപ്പോർട്ടുകൾ.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here