ലയണൽ മെസ്സി ബാഴ്‌സയ്ക്ക് വേണ്ടി ഇറങ്ങും, വിശ്രമം മൊറോക്കയ്ക്ക് എതിരെ മാത്രം

സൂപ്പർ താരം ലയണൽ മെസ്സി ബാഴ്‌സയ്ക്ക് വേണ്ടി ഇറങ്ങും. പരിക്കിനെ തുടർന്നുള്ള വിശ്രമം മൊറോക്കയ്ക്ക് എതിരെ മാത്രമായിരിക്കും. ദേശീയ ടീമിലേക്കുള്ള മടങ്ങിവരവിലെ തിരിച്ചടി അപ്രതീക്ഷിതമായിരുന്നു. ഇന്നലെ വെനിസ്വേലയ്‌ക്കെതിരെ അർജന്റീനയ്ക്ക് വേണ്ടി മെസ്സി കളത്തിൽ ഇറങ്ങിയിരുന്നു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് അർജന്റീന വെനിസ്വേലയോട് തോറ്റത്.

മത്സരശേഷമാണ് മെസ്സിക്ക് പരിക്കേറ്റെന്നു വ്യക്തമായത്. ഇതേ തുടർന്ന് മൊറോക്കയ്ക്ക് എതിരായ മത്സരത്തിൽ മെസ്സി കളിക്കില്ലെന്നുറപ്പായി. അതെ സമയം ഈ സീസണിൽ ഒട്ടേറെ മത്സരങ്ങളിൽ കാലിച്ചതിനാലാണ് മെസ്സിക്ക് പരിക്കെന്നാണ് അറിയാൻ കഴിഞ്ഞത്. ലാ ലീഗയിൽ സൂപ്പർ താരം തിരിച്ചെത്തും.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here