മാഡ്രിഡ് ഡെർബിയിൽ റയൽ മാഡ്രിഡിന് തകർപ്പൻ ജയം

മാഡ്രിഡ് ഡെർബിയിൽ റയൽ മാഡ്രിഡിന് തകർപ്പൻ ജയം. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് അത്ലറ്റിക്കോ മാഡ്രിഡിനെ റയൽ പരാജയപ്പെടുത്തിയത്. കസെമിറോ, റാമോസ്, ബെയിൽ എന്നിവർ റയലിന് വേണ്ടി സ്‌കോർ ചെയ്തപ്പോൾ അന്റോണിന് ഗ്രീസ്മാൻ ആണ് അത്ലറ്റിക്കോയുടെ ആശ്വാസ ഗോൾ നേടിയത്.

വണ്ട മെട്രോപ്പോളിറ്റാനോ സ്റേഡിയയത്തിൽ ഈ സീസണിൽ അത്ലറ്റിക്കോയുടെ ആദ്യ പരാജയമാണിത്. ബ്രസീലിയൻ യുവതാരം വിനീഷ്യസ് ജൂനിയർ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. ജയത്തോടെ റയൽ മാഡ്രിഡ് അത്ലറ്റിക്കോയെ മറികടന്ന് ലീഗിൽ രണ്ടാമത് എത്തി.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here