ലയണൽ മെസ്സി തിരിച്ചിറങ്ങി, അർജന്റീന പരാജയ ഭാരത്തോടെ മടങ്ങി

ഒൻപത് മാസത്തെ ഇടവേളയ്ക്ക് ശേഷം ലയണൽ മെസ്സി അർജന്റീനിയൻ ടീമിൽ തിരിച്ചെത്തി. എന്നാൽ നാണംകെട്ട തോൽവി ഏറ്റുവാങ്ങി പിൻവാങ്ങേണ്ടി വന്നു അർജന്റീനക്കും മെസിക്കും. ഇന്ന് നടന്ന സൗഹൃദ മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് വെനിസ്വേലയോട് തോറ്റാണ് അർജന്റീന ആരാധകരെ തോൽപ്പിച്ചത്. റോണ്ടിന്, മുറിലോ, പിന്നെയൊരു പെനാൽറ്റിയുമാണ് അർജന്റീനയെ തോൽപ്പിച്ചത്.

ഹാവിയർ മാർടീനസ് അർജന്റീനയുടെ ആശ്വാസ ഗോൾ നേടി. ലോകകപ്പ് ഫൈനലിലെ പരാജയത്തിന് ശേഷം വീണ്ടും തോൽവി എട്ടു വാങ്ങാനായിരുന്നു മെസ്സിക്കും സംഘത്തിനും വിധി. ലാറ്റിനമേരിക്കൻ ഫുട്ബോൾ ചരിത്രത്തിൽ ഇത് രണ്ടാം തവണയാണ് അർജന്റീന വെനിസ്വേലയോട് തോൽക്കുന്നത്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here