മെസ്സി അടിച്ചില്ല, യുണൈറ്റഡിനെ ഓൺ ഗോളിൽ തെറുപ്പിച്ച് ബാഴ്‌സലോണ

ചാമ്പ്യൻസ് ലീഗിലെ ക്വാർട്ടർഫൈനൽ പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തകർത്ത് ബാഴ്‌സലോണ. എതിരില്ലാത്ത ഒരു ഗോളിനാണ് മാഞ്ചസ്റ്ററിൽ ബാഴ്‌സ ചരിത്ര ജയം നേടിയത്. മാഞ്ചസ്റ്റർ യുണൈറ്റഡ് ഹോം ഗ്രൗണ്ടായ ഓൾഡ് ട്രാഫോർഡിൽ ചരിത്രത്തിൽ ആദ്യമായാണ് ബാഴ്സലോണ വിജയിക്കുന്നത്.

ലൂക് ഷോയുടെ ഓൺ ഗോളാണ് യുണൈറ്റഡിന് തിരിച്ചടിയായത്. സുവാരസിന്റെ ഹെഡ്ഡർ ഷോയിലൂടെ ദിഹിയയെ കടന്നു വലയിൽ പതിക്കുകയായിരുന്നു. ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലെ മാഞ്ചസ്റ്ററിന്റെ ഏറ്റവും ശോകം നിമിഷങ്ങളായിരുന്നു ഇന്നത്തേത്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here