
ലാ ലീഗയിൽ സൂപ്പർ താരം ലയണൽ മെസ്സിയും ബാഴ്‌സലോണയും കിരീടത്തോട് അടുക്കുകയാണ്. ഇനി രണ്ടു വിജയങ്ങൾ നേടിയാൽ ബാഴ്‌സയ്ക്ക് ലാ ലീഗ് കിരീടം സ്വന്തമാക്കാം. ഈ ആഴ്ചയിലെ രണ്ടു മത്സരങ്ങളും ജയിച്ചാൽ വീണ്ടും കിരീടം കാറ്റാലോണിയയിൽ എത്തും.
റയൽ സോസിഡാഡിനെ സ്വന്തം മൈതാനത്ത് 2-1 നാണ് ബാഴ്‌സലോണ പരാജയപ്പെടുത്തിയത്. ലാലിഗയിൽ 33 മത്സരങ്ങളിൽ നിന്ന് 77 പോയന്റാണ് ബാഴ്സ സ്വന്തമാക്കിയത്. കിരീടം ഉറപ്പിച്ച് ചാമ്പ്യൻസ് ലീഗ് നേടാനുള്ള ശ്രമമാകും ഇനി ബാഴ്‌സലോണ നടത്തുക. രണ്ടാം സ്ഥാനത്തുള്ള അത്ലറ്റിക്കോ മാഡ്രിഡിന് 68 പോയണ്ട് മാത്രമാണുള്ളത്.
-Advertisement-