
കോപ്പ അമേരിക്ക കിരീടത്തിനായി ഈ പ്രകടനം പോരാ എന്നും ഇനിയും മികച്ച കളി പുറത്തെടുക്കേണ്ടതുണ്ടെന്നും സ്വയം വിമർശനവുമായി അർജന്റീനയുടെ സൂപ്പർ സ്റ്റാർ ലയണൽ മെസ്സി. വെനിസ്വലയെ തോൽപിച്ച് അർജന്റീന ബ്രസീലുമായി സെമി ഫൈനൽ പോരാട്ടം ഉറപ്പിച്ചെങ്കിലും മത്സരത്തിൽ ഗോൾ നേടാൻ മെസ്സിക്കായിരുന്നില്ല. കോപ്പ അമേരിക്ക ടൂർണമെന്റിൽ ഒരു ഗോളടിക്കാൻ മാത്രമേ ബാഴ്‌സയുടെ സൂപ്പർ താരത്തിന് കഴിഞ്ഞുള്ളു.
കിരീടം നേടാൻ മാത്രമുള്ള പ്രകടനം കാഴ്ച വെക്കാൻ അർജന്റീനയ്ക്ക് ആയില്ല എന്നാണ് മെസ്സി വിലയിരുത്തുന്നത്. സ്വയം വിമര്ശനത്തോടൊപ്പം ടീം അംഗങ്ങളെയും വിമർശിക്കാൻ അദ്ദേഹം തുനിഞ്ഞു. കപ്പിനും ചുണ്ടിനും ഇടയിൽ കൈ വിട്ട് പോയ കിരീടം ഉയർത്താനാകും ലയണൽ മെസ്സിയുടെയും സംഘത്തിന്റെയും ശ്രമം. എന്നാൽ സെമിയിൽ കാത്തിരിക്കുന്നത് കരുത്തരായ ബ്രസീൽ ആണെന്നത് അർജന്റീനയുടെ ആരാധകരിൽ ആശങ്ക ഉയർത്തുന്നുണ്ട്.
-Advertisement-