
വീണ്ടും മിശിഹാ അവതരിച്ചു. ലയണൽ മെസ്സിയെന്ന പ്രതിഭാസത്തിന്റെ സർവ്വ രൗദ്രഭാവവും ആവാഹിച്ച മത്സരത്തിൽ ബാഴ്‌സലോണ സെവിയ്യയെ തകർത്തെറിഞ്ഞു. രണ്ടിനെതിരെ നാലു ഗോളുകൾക്ക് സെവിയ്യയെ ബാഴ്‌സ തകർത്തു. രണ്ടു തവണ ലീഡ് നേടിയ സെവിയ്യയെയാണ് മിശിഹാ മറികടന്നത്. ലോക ഫുട്ബോൾ ചരിത്രത്തിൽ എക്കാലവും ഓർമ്മിക്കപ്പെടും ഈ മെസ്സി മാസ്റ്റർപീസ്.
ഹാട്രിക്കും ഒരു അസിസ്റ്റും നേടിയാണ് ബാഴ്‌സയെ മെസ്സി ഒറ്റക്ക് ജയിപ്പിച്ചത്. ബാഴ്‌സയുടെ നാലാം ഗോൾ അടിച്ചത് സുവാരസാണ്. സെവിയ്യക്ക് വേണ്ടി ജീസസ് നവാസും മെർകാഡോയും ഗോളടിച്ചു. ലയണൽ മെസ്സിയുടെ അൻപതാം ഹാട്രിക്കായിരുന്നു ഇന്നത്തേത്. ഇന്നത്തെ ജയത്തോടു കൂടി ലാ ലീഗയിൽ പോയന്റ് ലീഡ് ബാഴ്‌സ പത്തതായി ഉയർത്തി.
-Advertisement-