
ലാ ലീഗയിൽ ബാഴ്സലോണയ്ക്ക് തകർപ്പൻ ജയം. ഒന്നിനെതിരെ നാല് ഗോളുകളുടെ വമ്പൻ ജയമാണ് റയൽ ബെറ്റിസിനെതിരെ നേടിയത്. ക്യാമ്പ് നൗവിൽ ബാഴ്സയെ വീഴ്ത്തിയ ബെറ്റിസിന്റെ വീട്ടിൽ കേറി വെട്ടിയാണ് ബാഴ്സ ലാ ലീഗയിൽ ആധിപത്യം ഉറപ്പിച്ചത്.
മെസ്സിയുടെ ഹാട്രിക്കും സുവാരസിന്റെ മരണ മാസ്സ് ഗോളും റയൽ ബെറ്റിസിന്റെ നടുവൊടിച്ചു. ഒരു മെസ്സി ഗോളിന് വഴിയൊരുക്കിയതും സുവാരസാണ്. ഇന്നത്തെ ജയത്തോടു കൂടി പോയന്റ് നിലയിൽ ലീഡ് 10 ആയി ഉയർത്താൻ ബാഴ്സലോണയ്ക്ക് കഴിഞ്ഞു. ബിൽബാവോയോട് തോറ്റ അത്ലറ്റിക്കോ മാഡ്രിഡ് ഇപ്പോൾ പത്ത് പോയന്റ് പിന്നിലാണ്.
-Advertisement-