
ബാഴ്സ ആരാധകർക്ക് തിരിച്ചടി. ലാ ലീഗയിലെ ബാഴ്സയുടെ മെസ്സി ആദ്യ മത്സരത്തിനിറങ്ങില്ല. പരിക്കാണ് സൂപ്പർ താരത്തിനെ ഇപ്പോൾ വലയ്ക്കുന്നത്. അത്ലറ്റിക്ക് ക്ലബുമായാണ് ബാഴ്സലോണയുടെ ലീഗിലെ ആദ്യ മത്സരം. അർജന്റീനിയൻ സൂപ്പർ സ്റ്റാറിന് പരിശീലനത്തിനിടെ ഏട്ടാ പരിക്കാണ് ഇപ്പോൾ വില്ലനായത്.
കോപ്പയ്ക്ക് ശേഷം ബാഴ്സ മെസ്സിക്ക് വിശ്രമവും അനുവദിച്ചിരുന്നു. മെസ്സി ബാഴ്സലോണയോടൊപ്പം അമേരിക്കയില്‍ പ്രീസീസണ് ടൂറിനും പങ്കെടുത്തിരുന്നില്ല. മെസ്സി കളിയ്ക്കാൻ സാധ്യത ഇല്ലെന്നാണ് ബാഴ്സ പരിശീലകന് വാല്‍വെര്‍ഡെ പറഞ്ഞത്.
-Advertisement-