
ബാഴ്‌സലോണയുടെ സൂപ്പർ താരം ലയണൽ മെസ്സി മികച്ച ഫുട്ബോൾ താരം പക്ഷേ ദൈവമല്ല എന്ന് പോപ്പ് ഫ്രാൻസിസ്. ആസാദമായ അഭിപ്രായ പ്രകടനമാണ് ക്രൈസ്തവരുടെ ആത്മീയ നേതാവായ പോപ്പ് ഫ്രാൻസിസ് നടത്തിയത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ അഭിപ്രായ പ്രകടനം നടത്തിയത്.
പലരും മെസ്സിയെ ഫുട്ബോൾ ദൈവമെന്നു വിളിക്കുന്നത് കാണാറുണ്ട്. എന്നാൽ മെസ്സി മികച്ച ഫുട്ബോൾ കളിക്കാരനാണ് പക്ഷേ ദൈവമല്ല എന്ന് അദ്ദേഹം പറഞ്ഞു. മെസ്സിയുടെ ജന്മദേശമായ അർജന്റീന തന്നെയാണ് പോപ്പ് ഫ്രാൻസിസിന്റെ നാടും. കടുത്ത ഫുട്ബോൾ ആരാധകൻ കൂടിയാണ് പോപ്പ് ഫ്രാൻസിസ്.
-Advertisement-