
ലാ ലീഗയിൽ വീണ്ടും മെസ്സി ഷോ. ലയണൽ മെസ്സി ഒറ്റയ്ക്ക് പൊരുതി ബാഴ്സയ്ക്ക് സമനില നേടിക്കൊടുത്തു. വലൻസിയക്കെതിരെ ഇരട്ട ഗോളുകളാണ് ലയണൽ മെസ്സി നേടിയത്. വലൻസിയക്ക് വേണ്ടി ഗമേറോയും പേരെഹോയും ഗോളടിച്ചപ്പോൾ ബാഴ്സലോണയ്ക്ക് വേണ്ടി മെസ്സി രണ്ടു ഗോളുമടിച്ചു.
ബാഴ്സലോണയിൽ തിങ്ങിനിറഞ്ഞ ആരാധകർക്ക് മുൻപിൽ 32 മിനുട്ടിൽ രണ്ടു ഗോളുകൾ വഴങ്ങി തോൽവി ഉറപ്പിച്ചിരുന്ന ബാഴ്സ മെസ്സിയുടെ ചിറകിലേറി സമനിലയിലേക്ക് കുതിക്കുകയായിരുന്നു. 22 മത്സരങ്ങളിൽ നിന്ന് ബാഴ്സക്ക് 50 പോയന്റാണ് ഇപ്പോൾ ഉള്ളത്.
-Advertisement-