
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തകർപ്പൻ ജയവുമായി ഒന്നാംസ്ഥാനത് എത്തി ലിവർപൂൾ. ഒന്നിനെതിരെ മൂന്നു ഗോളുകളുമായി ലിവർപൂൾ സൗതാമ്പ്ടണെ പരാജയപ്പെടുത്തിയത്. ഒരിടവേളയ്ക്ക് ശേഷം മികച്ച ഗോളുമായി മുഹമ്മദ് സലാ തന്റെ ലിവർപൂൾ പ്രീമിയർ ലീഗ് കരിയറിലെ അൻപതാം ഗോൾ നേടി.
നാബി കെയ്റ്റ, ഹെൻഡേഴ്‌സൺ എന്നിവരാണ് ലിവർപൂളിന് വേണ്ടി ഗോൾനേടിയത്. ലോങ്ങ് ആണ് സൗതാമ്പ്ടണെന്റെ ഗോൾ നേടിയത്. ഈ ജയവുമായി 82 പോയന്റുമായി ലിവർപൂൾ ലീഗിൽ ഒന്നാമതെത്തി. ഒരു മത്സരം കുറവ് കളിച്ച മാഞ്ചസ്റ്റർ സിറ്റി 80 പോയന്റുനായി രണ്ടാമതുണ്ട്.
-Advertisement-