
ബ്രസീലിൽ നടക്കുന്ന കോപ്പ അമേരിക്കയിൽ ബ്രസീലിയൻ ടീമിന്റെ ക്യാപ്റ്റൻ ഡാനി ആൽവെസ് തന്നെ. സൂപ്പർ താരം നെയ്മറിന്റെ പേര് ഉയർന്ന് കേട്ടെങ്കിലും നെയ്മറിനെ തഴഞ്ഞ് ടിറ്റേ ഡാനിയെ ക്യാപ്റ്റനാക്കുകയായിരുന്നു.
നെയ്മറിന് നേതൃത്വ ഗുണമില്ലെന്ന് പറഞ്ഞാണ് അദ്ദേഹത്തെ ഒഴിവാക്കിയത്. 36കാരനായ ആൽവസ് ടീമിലെ ഏറ്റവും പരിചയ സമ്പന്നന്നായ താരമാണ്. അതു മാത്രമല്ല ക്ലബ് ഫുട്ബോളിൽ നിരവധി കിരീടങ്ങൾ സ്വന്തമാക്കിയതും ആൽവസിന് മുൻഗണന നൽകി.
-Advertisement-