ബ്രസീലിനു വമ്പൻ തിരിച്ചടി, നെയ്മറിന്റെ പകരക്കാരനും പരിക്ക്

കോപ്പ അമേരിക്ക ഫൈനലിന് മുൻപേ ബ്രസീലിനു വമ്പൻ തിരിച്ചടി. ടൂർണമെന്റിന് മുൻപേ പരിക്കേറ്റ പുറത്തായ സൂപ്പർ താരം നെയ്മറിന്റെ പകരക്കാരനും പരിക്ക്. നെയ്മറിന്റെ പകരക്കാരനായി വന്ന ചെൽസി താരമായ വില്ലിയൻ പരിക്കേറ്റ ഇനി ഫൈനലിൽ കളിക്കില്ലെന്നു ബ്രസീലിയൻ ഫുട്ബോൾ കോച്ച് ടൈറ്റ് സ്ഥിതീകരിച്ചു.

അർജന്റീനയ്ക്ക് എതിരായ സെമി ഫൈനലിൽ രണ്ടാം പകുതിയിൽ പകരക്കാരനായാണ് വില്യൻ ഇറങ്ങിയത്. 2007 ന് ശേഷം ആദ്യമായി കോപ്പ അമേരിക്ക കിരീടം ലക്യമിടുകയാണ് ബ്രസീൽ. കോപ്പ അമേരിക്കയിൽ പെറു ആണ് ബ്രസീലിന്റെ എതിരാളികൾ.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here