ക്രിക്കറ്റ് ചതിച്ചാശാനേ, കോപ്പ അമേരിക്ക ഇന്ത്യയിൽ ടെലികാസ്റ്റില്ല

കോപ്പ അമേരിക്ക ഇന്ത്യയിൽ ടെലികാസ്റ്റില്ല. ക്രിക്കറ്റ് ലോകകപ്പ് നടക്കുന്നത് കൊണ്ടാണ് പ്രമുഖ സ്പോർട്സ് ചാനലുകൾ കോപ്പ അമേരിക്കയെ തഴഞ്ഞത്. ലാറ്റിനമേരിക്കൻ ഫുട്ബോളിനെ സ്നേഹിക്കുന്ന ഒരു വലിയ ജനത ഇന്ത്യയിലുണ്ടെന്ന് അറിയാത്ത മണ്ടന്മാരാണ് ഈ കമ്പനി കോർപ്പറേറ്റുകളെ ഭരിക്കുന്നതെന്ന് വ്യക്തം.

അർജന്റീന,ബ്രസീൽ, കൊളംബിയ തുടങ്ങിയ ടീമുകൾക്കുള്ള ആരാധകരുടെ എണ്ണം ടീീവി ചാനലുകൾക്ക് തിട്ടമില്ലെന്ന് തോന്നുന്നു. ഇന്ത്യക്കാർക്ക് ക്രിക്കറ്റ് കോപ്പ നടക്കുന്ന പുലർച്ചയ്ക്കും ബ്രേക്ക് ഫാസ്റ്റായി നൽകാനായിരിക്കും സ്റ്റാർ സ്പോർട്ട്സ് അടക്കമുള്ള നെറ്റ്വർക്കുകളുടെ തീരുമാനം. അദ്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ലെങ്കിൽ വീണ്ടും അറബി കമന്ററിയും കേട്ട് കേരളത്തിലെ ഫുട്ബോൾ ആരാധകരുടെ ദിവസം ആരംഭിക്കും.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here