റഫറി ചതിച്ചു,പത്ത് മിനുട്ടിലെ പൂഴിക്കടകനുമായി ചെൽസിക്ക് ജയം

പ്രീമിയർ ലീഗിൽ കാർഡിഫിനെ റഫറി ചതിച്ചു. ഒന്നിനെതിരെ 2 ഗോളുകൾക്ക് കാർഡിഫിനെ ചെൽസി പരാജയപ്പെടുത്തി. പ്രീമിയർ ലീഗിലെ ഏറ്റവും മോശം റഫറിയിങ് നടന്നത് ഇന്നത്തെ മത്സരത്തിലാണ്. കമരാസ കാർഡിഫിനു വേണ്ടി ഗോളടിച്ചപ്പോൾ ചെൽസിക്ക് വേണ്ടി ക്യാപ്റ്റൻ ആസ്പിലിക്വറ്റ, ലോഫ്റ്റസ് ചീക്ക് എന്നിവർ ഗോളടിച്ചു.

ചെൽസിയുടെ ആദ്യ ഗോൾ ഓഫ്‌സൈഡായിരുന്നു. കാർഡിഫ് താരങ്ങളുടെ പ്രതിഷേധം അവഗണിച്ച് റഫറി ഗോൾ അനുവദിക്കുകയായിരുന്നു. മത്സരം സമനിലയിൽ നിൽക്കെ ചുവപ്പ് കാർഡ് അർഹിച്ച ഫൗൾ നടത്തിയ ജർമ്മൻ താരം റൂഡിഗറിന് റഫറി മഞ്ഞ കാർഡ് മാത്രമാണ് നൽകിയത്. ഇന്നത്തെ ജയത്തോടെ ആറാം സ്ഥാനത്താണ് ചെൽസി.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here