ഫ്രഞ്ച് കിരീടമുയർത്തി പിഎസ്ജി

പിഎസ്ജി ലീഗ് വൺ കിരീടം സ്വന്തമാക്കി. ലില്ലെയോട് 1-1ന്റെ സമനില വഴങ്ങിയതിനു ശേഷമാണ് പിഎസ്ജി കിരീട നേട്ടം ആഘോഷിച്ചത്. ആറ് മത്സരങ്ങൾ ലീഗിൽ ബാക്കിയിരിക്കെ ആണ് ഫ്രഞ്ച് ലീഗ് കിരീടം പി എസ് ജി ഉയർത്തിയത്. പി എസ് ജിക്ക് ഇത് എട്ടാം ഫ്രഞ്ച് ലീഗ് കിരീടമാണ്.

തുടർച്ചയായ രണ്ടാം ലീഗ് കിരീടവും. ബ്രസീലിയൻ സൂപ്പർ സ്റ്റാർ നെയ്മർ ഇല്ലെങ്കിലും ലോകകപ്പ് ജേതാവ് എംബാപ്പയുടെ തകർപ്പൻ പ്രകടനമാണ് ഈ കിരീടത്തിലേക്ക് പിഎസ്ജിയെ നയിച്ചത്. മൂന്ന് തോൽവി മാത്രമാണ് ഈ സീസണിൽ പിഎസ്ജി വഴങ്ങിയത് എന്നത് ലീഗ് കിരീടത്തിന്റെ മാറ്റ് കൂട്ടുന്നു.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here