
ചാമ്പ്യൻസ് ലീഗിൽ ഫ്രഞ്ച് ചാമ്പ്യന്മാരായ പിഎസ്ജിക്ക് വമ്പൻ ജയം. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് പിഎസ്ജി മാഞ്ചെസ്റ്റർ യുണൈറ്റഡിനെ പരാജയപ്പെടുത്തിയത്. ഒലെ ഗണ്ണാർ സോൾഷ്യറിന്റെ കീഴിലെ യുണൈറ്റഡിന്റെ അപരാജിത കുതിപ്പ് അവസാനിപ്പിക്കാൻ പിഎസ്ജിക്ക് കഴിഞ്ഞു.
കിമ്പെമ്പെ, ലോക ചാമ്പ്യൻ എംബപ്പെ എന്നിവരാണ് പിഎസ്ജിയുടെ ഗോളുകൾ നേടിയത്. രണ്ട് അസിസ്റ്റുകളുമായി മുൻ യുണൈറ്റഡ് താരം ഡി മരിയ രണ്ട് അസിസ്റ്റുകളുമായി ഇംഗ്ലണ്ടിലേക്കുള്ള മടങ്ങിവരവ് ഗംഭീരമാക്കി.
-Advertisement-