
ഫ്രാൻസിൽ വിജയക്കുതിപ്പ് തുടരുകയാണ് പിഎസ്ജി. നിമെസിനെ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കാണ് പിഎസ്ജി തകർത്തത്. ഇരട്ട ഗോളുകൾ നേടിയ ഫ്രഞ്ച് യുവതാരം എംബപ്പേ തന്നെയാണ് കളിയിലെ കേമൻ. എൻകുങ്കു ആണ് പിഎസ്ജിയുടെ മറ്റൊരു ഗോൾ നേടിയത്.
ഇന്നത്തെ ഗോളോടുകൂടി ഫ്രഞ്ച് ലീഗിൽ 50 ഗോളുകളിൽ എത്തുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമായി മാറി എംബപ്പേ. ഫ്രാൻസിൽ 25 മത്സരങ്ങളിൽ നിന്ന് 68 പോയിന്റുമായി പിഎസ്ജിയും എംബപ്പേയും മരണക്കുതിപ്പ് നടത്തുകയാണ്.
-Advertisement-