സുൽത്താനായി നടക്കുന്നത് എൽ ക്ലസ്സിക്കോ, പിഎസ്ജി വിടാനുറച്ച് നെയ്മർ

ബ്രസീലിന്റെ മുത്ത് നെയ്മർ പിഎസ്ജി വിടുമെന്നുറപ്പായി. നെയ്മറിനെ ടീമിലെത്തിക്കാൻ പോരടിക്കുന്നത് റയൽ മാഡ്രിഡും ബാഴ്‌സലോണയും. നെയ്മറിന് വേണ്ടി ട്രാൻസ്ഫർ മാർക്കെറ്റിൽ നടക്കുന്നത് ഒരു എൽ ക്ലസ്സിക്കോ തന്നെയാണ്.

222 മില്യൺ യൂറോ നൽകിയാണ് പിഎസ്ജി നെയ്മറിനെ പാരിസിൽ എത്തിച്ചത്. എന്നാൽ മെസ്സിക്കൊപ്പം ബാഴ്‌സയെ വീണ്ടും യൂറോപ്പ്യൻ ഗ്ലോറിയിലേക്കെത്തിക്കാൻ നെയ്മർ വേണമെന്ന് അവർ തിരിച്ചറിഞ്ഞിരിക്കുകയാണ്. നെയ്മറിന് പിഎസ്ജി ഇട്ടിരിക്കുന്ന വിലയാണ് ഇരു ടീമുകളെയും കുഴപ്പത്തിലാക്കുന്നത്. കുട്ടീഞ്ഞയോയെ വിട്ടിട്ടാണെങ്കിലും നെയ്മറിനെ ടീമിലെത്തിക്കാനാണ് ബാഴ്‌സ ശ്രമിക്കുന്നത്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here