റയൽ മാഡ്രിഡിന് ജയം വാറിന്റെ സഹായത്തിൽ

ലാ ലീഗയിൽ വാറിന്റെ സഹായത്തിൽ റയൽ മാഡ്രിഡിന് ജയം. റയൽ മാഡ്രിഡ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ലെവന്റെയെയാണ് പരാജയപ്പെടുത്തിയത്. റയലിന്റെ രണ്ടു ഗോളുകളും പിറന്നത് പെനാൽറ്റിയിലൂടെയാണ്. വാറിന്റെ ഇടപെടൽ മൂലമാണ് രണ്ടു തവണയും റയലിന് പെനാൽറ്റി ലഭിച്ചത്.

ഗാരെത് ബെയിലും ബെൻസിമയുമാണ് റയലിന് വേണ്ടി ഗോളടിച്ചത്. റോജർ മാർട്ടിയാണ് ലെവന്റെയുടെ ആശ്വാസ ഗോൾ നേടിയത്. നിലവിൽ മൂന്നാം സ്ഥാനത്താണ് റയൽ. ഒന്നാമതുള്ള ബാഴ്‍സയുമായി 9 പോയന്റ് വ്യത്യാസത്തിലാണിപ്പോൾ റയൽ മാഡ്രിഡ്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here