
യൂറോപ്പ്യൻ ചാമ്പ്യന്മാരായ റയൽ മാഡ്രിഡ് നാണംകെട്ട തോൽവിയുമായി സീസൺ അവസാനിപ്പിച്ചു. ലാ ലീഗയിൽ എതിരില്ലാത്ത 2 ഗോളുകൾക്കാണ് റയൽ മാഡ്രിഡിനെ റയൽ ബെറ്റിസ് തകർത്തത്. റൊണാൾഡോ പോയതിനു ശേഷം റയൽ ഏറ്റവും മോശം സീസൺ ആണിത്.
രണ്ടാം പകുതിയിലാണ് റയൽ ബെറ്റിസിന്റെ 2 ഗോളുകളും പിറന്നത്. 61 ആം മിനുട്ടിൽ മൊറോന്റെ ഗോളിൽ മുന്നിൽ എത്തിയ ബെറ്റിസിന്റെ ലീഡ് 75 ആം മിനുട്ടിൽ മുൻ റയൽ താരം ഹെസെ രണ്ടാം ഗോളടിച്ചു. 38 മത്സരങ്ങളിൽ 68 പോയന്റാണ് ഈ സീസണിൽ റയൽ നേടിയത്.
-Advertisement-