റയൽ മാഡ്രിഡിനെ രക്ഷിച്ച് കരീം ബെൻസിമ

ലാ ലീഗയിൽ റയൽ മാഡ്രിഡിനെ രക്ഷിച്ച് കരീം ബെൻസിമ. ഇന്നത്തെ മത്സരത്തിൽ പൊരുതി ജയിച്ച് റയൽ മാഡ്രിഡ്. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് റയൽ മാഡ്രിഡ് വെസ്‌കയെ തകർത്തത്. റയലിന് വേണ്ടി ബെൻസിമ, ഇസ്‌കോ, ഡാനി കബയോസ്എന്നിവർ ഗോളടിച്ചു.

വെസ്ക്യ്ക്ക് വേണ്ടി ഹുവാൻ ഹെർണാണ്ടസ്, സാബിയർ എക്സിയേറ്റ, എന്നിവരുംസ്‌കോർ ചെയ്തു. സിനദിൻ സിദാന്റെ രണ്ടാം മത്സരത്തിൽ ലാ ലീഗയിലെ കുഞ്ഞൻ ടീമിനോട് തോൽക്കുമായിരുന്നു റയൽ മാഡ്രിഡ്. എന്നാൽ കളിയുടെ അവസാനം ബെൻസിമയുടെ ഗോൾ റയലിന്റെ രക്ഷയ്ക്കെത്തി.

റയൽ ആരാധകരെ ഞെട്ടിച്ച് കളിയുടെ മൂന്നാം മിനുട്ടിൽ കൊളംബിയൻ താരം ഹെർണാണ്ടസ് വെസ്‌ക്കയുടെ ആദ്യ ഗോളടിച്ചു. ആദ്യം പതറിയെങ്കിലും പിന്നീട ശക്തമായി തിരിച്ചു വന്നാണ് റയൽ ജയം നേടിയത്. നിലവിലെ ലാ ലീഗയിലെ ടോപ്പർമാരായ ബാഴ്‌സയ്ക്ക് 12 പോയന്റ് പിന്നിലായി മൂന്നാം സ്ഥാനത്താണ് റയൽ മാഡ്രിഡ്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here