
വീണ്ടും തകർപ്പൻ ജയവുമായി റയൽ മാഡ്രിഡ്. അത്ലറ്റിക് ബിൽബാവോയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് റയൽ മാഡ്രിഡ് മത്സരം തങ്ങളുടെ വരുതിയിലാക്കിയത്. മത്സരത്തിന്റെ രണ്ടാം പകുതിയിൽ കരീം ബെൻസിമ നേടിയ ഹാട്രിക്കാണ് റയലിന്റെ ജയത്തിനു ചുക്കാൻ പിടിച്ചത്.
ലാ ലീഗയിലെ 21 ഗോലായിരുന്നു ഇന്ന് ബെൻസിമ നേടിയത്. ഈ ജയം റയലിന് ആത്മവിശ്വാസമേകും. ഈ സീസണിൽ റയൽ മാഡ്രിഡിന് വേണ്ടി 30 ഗോളുകൾ ബെൻസിമ നേടി. ലീഗിൽ മൂന്നാം സ്ഥാനത്താണ് റയൽ മാഡ്രിഡ്.
-Advertisement-