
ലാ ലീഗയിൽ ബെൻസിമയുടെ താണ്ഡവം. റയൽ മാഡ്രിഡിന് വമ്പൻ തിരിച്ച് വരവിൽ ജയം. ഈബറിനെതിരെയാണ് ഒന്നിനെതിരെ രന്ടു ഗോളുകൾക്ക് റയൽ മാഡ്രിഡ് ജയിച്ചത്. കാർഡോണയാണ് ഈബറിന്റെ ഗോളടിച്ചത്.
എന്നാൽ റയൽ മാഡ്രിഡിന്റെ രക്ഷകനായി കരീം ബെൻസിമ അവതരിച്ചു. ഹെഡറിലൂടെ ഇരട്ട ഗോളുകൾ നേടിയ ബെൻസിമ റയലിന്റെ മാനം കാത്തു. കഴിഞ്ഞ മത്സരം പരാജയപ്പെട്ട റയലിനും സിദാനും ഇന്നത്തെ ജയം ആശ്വാസമാണ്.
-Advertisement-