
ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർക്ക് കണ്ണീർ നൽകി കാർഡിഫ് സിറ്റി താരം എമിലിയാനോ സല വിടവാങ്ങി. കാർഡിഫ് സിറ്റി താരം എമിലിയാനോ സല സഞ്ചരിച്ച വിമാനത്തിന്റെ അവശിഷ്ടങ്ങൾ കടലിന്റെ അടിത്തട്ടിൽ കണ്ടെത്തി. ജനുവരി 21നാണ് സലയെയും വഹിച്ചുകൊണ്ടുള്ള വിമാനം കാണാതായത്.
റെക്കോർഡ് തുകയ്ക്ക് അണ് ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് സലായുടെ വരവ്. ഫ്രെഞ്ച് ക്ലബ്ബായ നാന്റെസിന്റെ താരമായ സലാ സഹതാരങ്ങളോട് വിടപറയാൻ പോയി മടങ്ങി വരണവഴിക്കാണ് വിമാനാപകടത്തിൽ പെട്ടത്. ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ സലക്ക് വേണ്ടി പ്രാർത്ഥിച്ച് കൊണ്ടിരിക്കെയാണ് ഈ മോശം വാർത്ത വരുന്നത്.
-Advertisement-