U20 ലോകകപ്പിൽ വിജയതുടക്കത്തോടെ ഇറ്റലി

പോളണ്ടിൽ നടക്കുന്ന U20 ലോകകപ്പിൽ ജയിച്ചു തുടങ്ങി ഇറ്റലി. മെക്സിക്കോയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഇറ്റലി പരാജയപ്പെടുത്തിയത്. കളിയുടെ മൂന്നാം മിനുട്ടിൽ തന്നെ റോമയുടെ മധ്യനിര താരം ഡേവിഡ് ഫ്രറ്റെസിയും രണ്ടാം പകുതിയിൽ റനിയേരിയുമാണ് ഗോളുകൾ നേടിയത്.

മെക്സിക്കോയുടെ ആശ്വാസ ഗോൾ റോബർട്ടോ ഡി ല റോസാ നേടി. പ്ലേ ഓഫിൽ എത്താൻ ഏറ്റവും സാധ്യത കൽപ്പിക്കുന്ന ടീമുകളിൽ ഒന്നാണ് ഇറ്റലി.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here