
ചാമ്പ്യൻസ് ലീഗിൽ യുവന്റസിന് തോൽവി. റൊണാൾഡോയെയും യുവന്റസിനെയും മലർത്തിയടിച്ച് അയാക്സ് ചാമ്പ്യൻസ് ലീഗ് സെമിയിൽ. റൊണാൾഡോയുടെ ഒരു ഗോളിനെതിരെ രണ്ടെണ്ണം തിരിച്ചടിച്ചാണ് അയാക്സ് സെമിയിലെത്തിയത്.
വാൻ ഡി ബീക്, ഡെ ലിറ്റ് ആണ് എന്നിവരാണ് യുവന്റസിനെതിരെ അയാക്സിന്റെ ഗോളടിച്ചത്. റയൽ മാഡ്രിഡിനെ അട്ടിമറിച്ച അയാക്സ് വീണ്ടും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇരു പാദങ്ങളിലുമായി 3-2 എന്ന സ്കോറിനാണ് അയാക്സ് ചാമ്പ്യൻസ് ലീഗ് സെമി ഉറപ്പിച്ചത്.
-Advertisement-