അയാക്സിന്റെ മാസ്റ്റർക്ലാസ്സ്, റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്ത്

ചാമ്പ്യൻസ് ലീഗിൽ നിന്നും റയൽ മാഡ്രിഡ് പുറത്ത്. അയാക്സിനോട് ദയനീയമായ തോൽവി ഏറ്റുവാങ്ങിയാണ് ഹാട്രിക്ക് ചാമ്പ്യന്മാരായ റയൽ പുറത്തായത്. അയാക്സ് സാന്റിയാഗോ ബെർണാബിയൂവിൽ 4-1ന് വിജയിച്ചു. അഗ്രിഗേറ്റിൽ 5-3. ജയമാണ് ഡച്ച് ക്ലബ്ബ് സ്വന്തമാക്കിയത്. ആദ്യ പാദത്തിൽ 2-1ന് അയാക്സിനെ തകർക്കാൻ റയൽ മാഡ്രിഡിന് സാധിച്ചിരുന്നു.

ഇന്നത്തെ ജയം അയാക്സ് പോലും സ്വപ്നം കണ്ടു കാണില്ല. ഹക്കീം സിയെച്,നെരെസ്, ടാഡിച്, ഷോൺ എന്നിവർ അയാക്സിന് വേണ്ടി ഗോളടിച്ചു. റയലിന്റെ ആശ്വാസ ഗോൾ അസൻസിയോ അടിച്ചു. മത്സരം അവസാന ഘട്ടത്തിലേക്കടുക്കുമ്പോൾ നാച്ചോ ചുവപ്പ് കണ്ടു കളം വിട്ടു.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here