I League

Latest I League news from BlastersNews.com. I League news, transfers, results and much more in Malayalam

ഏറെ കാത്തിരിപ്പിന് ശേഷം മലയാളി ഫുട്ബോൾ ആരാധകർക്ക് ആഹ്ലാദത്തിന്റെ ദിവസങ്ങളാണ്. മലയാളത്തിന്റെ സ്വന്തം മഞ്ഞപ്പട ഒരു വർഷത്തിലേറെ നീണ്ട കാത്തിരിപ്പിനൊടുവിൽ കൊച്ചിയിൽ ജയം നേടി. എതിരില്ലാത്ത മൂന്നു ഗോളിനാണ് മഞ്ഞപ്പടയുടെ ജയം. ഇനി എല്ലാവരും കാത്തിരിക്കുന്നത് ഗോകുലം കേരളയുടെ ജയമാണ്. ഇന്ന് ഇന്ത്യ ആരോസ്...
ഐ ലീഗിൽ മരണമാസ്സായി റിയൽ കാശ്മീർ. ഐ ലീഗിൽ മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ ഐസ്വാൾ എഫ്സിയെ ആണ് റിയൽ കശ്മീർ പരാജയപ്പെടുത്തിയത്.ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ജയം. തുടർച്ചയായ രണ്ടാം മത്സരത്തിലും ഗോൾ കണ്ടെത്തിയ ബസി അർമൻഡ്റിയാലാണ് ജയത്തിനു ചുക്കാൻ പിടിച്ചത്. ഈ ജയത്തോടെ ഐലീഗ്...
ചങ്കാണ് ചങ്കിടിപ്പാണ് കേരളത്തെ ദേശീയ ലീഗിൽ പ്രതിനിധീകരിക്കുന്ന ഗോകുലം കേരള എഫ്‌സി. ഐ ലീഗിൽ ആദ്യ മത്സരത്തിന് ഇറങ്ങുന്ന ഗോകുലത്തിനു ആശംസകളുമായി ഇറ്റാലിയൻ സൂപ്പർ ക്ലബ് റോമ എത്തി. ട്വിറ്റെർ അകൗണ്ട് വഴിയാണ് അവർ പുതിയ സീസണിന് ഇറങ്ങുന്ന ഗോകുലത്തിന് ആശംസ അറിയിച്ചത്.
ഐ ലീഗിൽ മോഹൻ ബഗാന് തകർപ്പൻ ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് നെരോകയെ തകർത്തത്. സൂപ്പർ സ്റ്റാർ സോണി നോർദെയാണ് ബഗാന്റെ ഗോളടിച്ചത്. 13 മത്സരങ്ങളിൽ നിന്ന് 21 പോയന്റുനായി അഞ്ചാം സ്ഥാനത്താണ് മോഹൻ ബഗാൻ. ഇതേ പോയന്റുള്ള നെരോക ഇപ്പോൾ നാലാം സ്ഥാനത്താണുള്ളത്.
ഐ ലീഗിൽ ഇന്ത്യൻ ആരോസിനെ ചുരുട്ടിക്കെട്ടി ചർച്ചിൽ ബ്രദേഴ്‌സ്. എതിരില്ലാത്ത ഒരു ഗോളിനാണ് ചർച്ചിൽ ബ്രദേഴ്‌സ് ജയിച്ചത്. വില്ലിസ് പ്ലാസയാണ് ചർച്ചിലിനു വേണ്ടി ഗോളടിച്ചത്. ഈ സീസണിലെ പ്ലാസയുടെ ഒമ്പതാം ഗോളായിരുന്നു ഇന്നത്തേത്. 10 മത്സരങ്ങളിൽ നിന്ന് 16 പോയന്റാണ് ചർച്ചിൽ ബ്രദേഴ്സിന് ഇപ്പോൾ ഉള്ളത്....
നിലവിലെ ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്‌സി സെപ്റ്റംബർ 12 ന് അവരുടെ ഡ്യുറൻഡ് കാമ്പെയ്‌ൻ ആരംഭിക്കും. ഗ്രൂപ്പ് ഡിയിലെ ആദ്യ മത്സരത്തിൽ ആർമി റെഡ് ടീമിനെ ആകും ഗോകുലം നേരിടുക. ഗ്രൂപ്പ് ഡിയിലെ മറ്റ് ടീമുകൾ ഹൈദരാബാദ് എഫ്സി, അസം റൈഫിൾസ് എന്നിവയാണ്. ടൂർണമെന്റിൽ നാല് ഗ്രൂപ്പുകളുണ്ട്, ഒരോ ഗ്രൂപ്പിലെയും ഒന്നാം...
ഐ ലീഗിൽ ഇന്ന് സൂപ്പർ പോരാട്ടം. കൊൽക്കത്തയിലെ വമ്പന്മാരായ ഈസ്റ്റ് ബംഗാളിനെയാണ് YBK സ്റ്റേഡിയത്തിൽ വെച്ച് ഗോകുലം കേരളം എഫ്‌സി നേരിടുക. ഇന്ന് ഗോകുലത്തിനു ജീവൻ മരണ പോരാട്ടമാണ്. ജയിച്ചാൽ ലഭിക്കുക ലീഗിലെ രണ്ടാം സ്ഥാനത്തേക്കുള്ള ഉയർച്ചയാണ്. കഴിഞ്ഞ മൂന്നു മത്സരങ്ങളിൽ രണ്ടു വിജയവും ഒരു സമനിലയുമായി മികച്ച ഫോമിലാണ് ഗോകുലം...
കേരള ബ്ലാസ്റ്റേഴ്സ് താരം അന്റൊണിയോ ജർമ്മൻ ഇന്ന് ഗോകുലം കേരള എഫ്‌സിക്ക് വേണ്ടി ഇറങ്ങും. അതിൽ ലീഗ് സീസണിലെ ആദ്യ മത്സരത്തിൽ കരുത്തരായ മോഹൻ ബഗാനാണ് ഗോകുലത്തിന്റെ എതിരാളികൾ. മലയാളികൾ ഏറെ സ്നേഹിക്കുകയും മലയാളികളെ അതിലേറെ സ്നേഹിക്കുകയും ചെയ്യുന്ന ജർമ്മൻ വീണ്ടും ദൈവത്തിന്റെ സ്വന്തം നാട്ടിലെത്തുകയാണ്.
ഐ ലീഗിൽ തങ്ങളുടെ ആദ്യ ജയം തേടി ഗോകുലം കേരള ഇന്ന് കോഴിക്കോട് ഇറങ്ങും. ഐ ലീഗിൽ തങ്ങളുടെ മൂന്നാമത്തെ മത്സരത്തിനാണ് ഗോകുലം ഇന്നിറങ്ങുന്നത്. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും സമനില വഴങ്ങിയ ഗോകുലം തങ്ങളുടെ ആദ്യ ജയം തേടിയാണ് ഇന്ന് സ്വന്തം കാണികൾക്ക് മുൻപിൽ ഇറങ്ങുന്നത്. ആദ്യ...
കേരള പ്രീമിയർ ലീഗിൽ ഗോകുലം വിജയകുതിപ്പ് തുടർന്ന് ഗോകുലം കേരള എഫ്‌സി. ഇന്ന് ഗോകുലത്തിന്റെ മുന്നിൽ തകർന്നടിഞ്ഞത് എഫ്‌സി കൊച്ചിനാണ്‌. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു കോഴിക്കോട് ഗോകുലത്തിന്റെ ജയം. ഐ ലീഗിലെ വിദേശതാരങ്ങളെ അടക്കം ഇറക്കിയ ഗോകുലത്തിനു മുന്നിൽ പിടിച്ച് നിൽക്കാൻ കൊച്ചിക്കായില്ല.

Recent Posts